മാഹി: ചരിത്രപ്രസിദ്ധമായ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഇന്ന് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ദീപാരാധനയ്ക്ക് ശേഷം ഭക്തിനിർഭരമായ തിടമ്പ് നൃത്തം അരങ്ങേറി. തുടർന്ന് നടന്ന ശീവേലി എഴുന്നള്ളത്തിന്റെ ഭാഗമായി പള്ളിവേട്ട ചടങ്ങുകളും നടന്നു.
ചെറിയത്ത് മണ്ടോളകാവിലെ പ്രത്യേക ചടങ്ങുകൾക്ക് ശേഷം വലിയൊരു ഭക്തജനാലിയുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് സംഘം ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. സമാപന ദിവസമായ ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനം, എണ്ണ അഭിഷേകം, വാകച്ചാർത്ത് എന്നിവ നടന്നു.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ആറാട്ട് എഴുന്നള്ളത്ത് ഇന്ന് രാവിലെ 9 മണിയോടെ ആരംഭിക്കും. ആറാട്ടിന് ശേഷം കൊടിയിറങ്ങുന്നതോടെ ഇത്തവണത്തെ ഏകാദശി മഹോത്സവത്തിന് സമാപനമാകും. ഉച്ചയ്ക്ക് ഭക്തജനങ്ങൾക്കായി വിപുലമായ ആറാട്ട് സദ്യയും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
