അഴിയൂർ: കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന WSKF നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 126 പോയിന്റ് നേടി ഷോട്ടോക്കാൻ കരാട്ടെ ട്രെയിനിങ് സെൻറർ കോറോത്ത് റോഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കത്ത കുമിത്തെ എന്നീ ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായി നാല് ബൗട്ടുകളിൽ ആണ് മത്സരം നടന്നത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി വി ജാനകി നിർവഹിച്ചു. വിജയികൾക്കുള്ള അവാർഡ് ദാനം ചീമേനി ഓപ്പൺ ജയിൽ സൂപ്രണ്ട് കെ ബി അൻസർ നിർവഹിച്ചു.
നാഷണൽ ചീഫ് സെൻസായി രഞ്ജിത്ത് സൗത്ത് ഇന്ത്യൻ ചീഫ് സെൻസായി രാജീവൻ സി പി ഡിസ്ട്രിക്ട് ചീഫ് സെൻസായി രാവിദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
