മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്തിനു ജയം


മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാ സമിതി മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തി രണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്ത് എതിരില്ലാത്ത മൂന്ന് ഗോളിന്ന് ടൗൺ സ്പോട്സ് ക്ലബ്ബ് വളപട്ടണത്തെ പരാജയപ്പെടുത്തി. 

ഇന്നത്തെ വിശിഷ്ടാതിഥികൾ കേണൽ സലി വിലങ്ങിൽ, ഡെപ്യൂട്ടി പ്രിൻസിപ്പൽ മേട്രൺ, മിലിട്ടറി ഹോസ്പിറ്റലിലെ ലഡാക്ക്‌ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ മുട്ടത്ത്, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നിവരായിരുന്നു.

അവരെ അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റിയുടെ മഹിളാ അംഗങ്ങളുമായ പ്രേമകുമാരിയും ശ്രീപിനാ സതീശനും.

ഇന്ന് (04-02-26) നാലാമത് മത്സരത്തിൽ സബാൻ എഫ് സി കോട്ടക്കൽ , ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും.



വളരെ പുതിയ വളരെ പഴയ