പി.ടി.സി. ശോഭ മഹിളാ കോൺഗ്രസ് മാഹി മേഖലാ പ്രസിഡന്റ്

 


മാഹി: മഹിളാ കോൺഗ്രസ് മാഹി മേഖലാ പ്രസിഡന്റായി മുൻ മുനിസിപ്പൽ കൗൺസിലർ പി.ടി.സി. ശോഭയെ നിയമിച്ചു. പുതുച്ചേരി സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് എ. റഹനത്തുൾ നിസയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ മഹിളാ കോൺഗ്രസ് മേഖലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ശോഭ.

സംഘടനയുടെ പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ആഷാലതയെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഉയർത്തി. കൂടാതെ, മാഹിയിൽ നിന്നുള്ള നളിനി ചാത്തു, കാഞ്ചന നാണു എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. മാഹി മേഖലയിലെ മഹിളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ