'മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ': മാഹിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ: ടി. അശോക് കുമാറിന്റെ പുസ്തക പ്രകാശന സംഘാടന സമിതി രൂപീകരണം നടന്നു


മാഹി: മാഹിയിലെ പ്രമുഖ അഭിഭാഷകനും പൊതു സമൂഹത്തോട് പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനും മയ്യഴി ജനതക്ക് സ്വീകാര്യനും പ്രിയങ്കരനുമായ അഡ്വ: ടി. അശോക് കുമാർ എഴുതിയ മയ്യഴി ജനാഭിലാഷത്തിന്റെ നാൾവഴികൾ എന്ന പുസ്തകം ഫിബ്രവരി 27 ന് പ്രകാശിതമാവുകയാണ്. പ്രകാശന ചടങ്ങിന്റെ സംഘാടന സമിതി രൂപീകരണം 19-02-2026 ന് മാഹി ക്യാപ്പിറ്റോൾ വെഡ്ഡിംഗ് സെന്ററിൽ വെച്ച് നടന്നു. 

മാഹിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ നൗഷാദ് സ്വാഗതം പറയുകയും അഡ്വ: എ. പി. അശോകൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

 


അഡ്വ: അശോക് കുമാറിന്റെ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ചും ചുവപ്പ് നാടയിൽ കുടുങ്ങി കിടന്ന മാഹി ബൈപാസ് യാഥാർത്ഥ്യമാവുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചതും വർഷങ്ങളായി നടത്താതിരുന്ന മുൻസിപ്പൽ ഇലക്ഷൻ നടത്താൻ വേണ്ടി സുപ്രീം കോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ചതിനെ കുറിച്ചും വളരെ വിശദമായി അദ്ദേഹം സംസാരിച്ചു. 

പുസ്തകത്തെ കുറിച്ചും പുസ്തക പ്രകാശനത്തിലേക്ക് എത്തിയ സാഹചര്യത്തെ കുറിച്ചും മയ്യഴിയുടെ ചരിത്രത്തെ കുറിച്ചും ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു.

സംഘാടന സമിതി രൂപീകരണ കൂട്ടായ്മക്ക് അഡ്വ: ടി. അശോക് കുമാർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ