മാഹി വൈദ്യുതി വകുപ്പിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന വിവിധ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന പ്രമോഷൻ നടപടികൾ ഉടൻ നടപ്പിലാക്കണമെന്നും മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐഎൻടിയുസി) വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ ഹോണററി പ്രസിഡന്റും മുൻ മന്ത്രിയുമായ ഇ.വത്സരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജയിംസ് ജോസഫ്, ഇ.വി.പ്രശോഭ്, സി.കെ.സമിൻ, എ.വി.പ്രവീൺ കുമാർ, എ.കെ.ജഗദീശൻ, ശീതൾ ആത്മനാഥ് എന്നിവർ സംസാരിച്ചു.
യൂണിയന്റെ പുതിയ ഭാരവാഹികളായി ഇ.വത്സരാജ് (ഹോണററി പ്രസിഡന്റ്), കെ.രവീന്ദ്രൻ (ചെയർമാൻ), ഷൈൻ ഗീത്.എ.കെ (പ്രസിഡന്റ്), ശീതൾ ആത്മനാഥ് (വൈസ് പ്രസിഡന്റ്), സി.കെ.സമിൻ (ജനറൽ സെക്രട്ടറി), ജഗദീശൻ.എ.കെ, റിൻഷ രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), പ്രവീൺ കുമാർ.എ.വി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
