മയ്യഴിയെ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാക്കും: വികസന പദ്ധതികൾ ചർച്ച ചെയ്തു

 


മാഹി: മയ്യഴിയിൽ നടപ്പിലാക്കേണ്ട വിവിധ ടൂറിസം വികസന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. മുൻ മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ മാഹി എം.എൽ.എ ടി. അശോക് കുമാർ, ടൂറിസം ഡയറക്ടർ മുരളിധരൻ, ഹെഡ്കോ പ്രതിനിധികൾ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

മയ്യഴിയെ മലബാറിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളെക്കുറിച്ചാണ് യോഗത്തിൽ ചർച്ച നടന്നത്. തയ്യാറാക്കിയ പദ്ധതി നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

 

വളരെ പുതിയ വളരെ പഴയ