മാഹി: മാഹി സ്‌പോർട്‌സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 42-ാമത് ഫ്‌ളഡ്‌ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഹണ്ടേഴ്‌സ് കൂത്തുപറമ്പിന് തകർപ്പൻ ജയം. ആവേശകരമായ നാലാം മത്സരത്തിൽ ജനശക്തി ചാലക്കര സ്പോൺസർ ചെയ്ത ഹണ്ടേഴ്‌സ് കൂത്തുപറമ്പ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സബാൻ FC കോട്ടക്കലിനെയാണ് പരാജയപ്പെടുത്തിയത്.
ഹണ്ടേഴ്‌സിന് വേണ്ടി ഷിജിൻ രണ്ട് ഗോളുകൾ നേടി ടീമിന്റെ വിജയശില്പിയായി. സബാൻ FC-ക്ക് വേണ്ടി ഇബ്രാഹിം ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
മത്സരത്തിന് മുന്നോടിയായി മുൻ കെൽട്രോൺ താരവും മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി ചീഫ് കോച്ചുമായ പി.ആർ. സലീം, എ.കെ. മോഹനൻ മാസ്റ്റർ, ചാരോത്ത് രവീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ വിനയൻ പുത്തലം, വസന്ത് മങ്ങാട്ട് എന്നിവർ ചേർന്ന് അതിഥികളെ മൈതാനത്തേക്ക് ആനയിച്ചു.
അടുത്ത മത്സരം:
ടൂർണമെന്റിലെ അഞ്ചാം മത്സരമായ ഇന്ന് (ഫെബ്രുവരി 5, വ്യാഴാഴ്ച) ഷൂട്ടേഴ്‌സ് പടന്ന, KMG മാവൂരിനെ നേരിടും.
