ചാലക്കര കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം 14, 15 തീയതികളിൽ

 മയ്യഴി: ചരിത്രപ്രസിദ്ധമായ ചാലക്കര കീഴന്തൂർ ഭഗവതി ക്ഷേത്രത്തിലെ ആണ്ട് തിറയുത്സവം ഈ മാസം 14, 15 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുന്ന ഉത്സവത്തിനായി ക്ഷേത്രമുറ്റവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.

പ്രധാന ചടങ്ങുകൾ:

 * ഫെബ്രുവരി 14: രാവിലെ 11 മണിക്ക് 'ദൈവത്തെ കാണൽ' ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം നടക്കും.

 * ഫെബ്രുവരി 15: പുലർച്ചെ മുതൽ ഗുളികൻ തിറ, ഘണ്ഡാകർണ്ണൻ കാരണവർ, ശാസ്തപ്പൻ, നാഗഭഗവതി, വസൂരിമാല തമ്പുരാട്ടി തുടങ്ങിയ വിവിധ കോലങ്ങൾ കെട്ടിയാടും.

താലപ്പൊലി ഘോഷയാത്ര:

ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്ര 14-ാം തീയതി വൈകുന്നേരം 6 മണിക്ക് വെസ്റ്റ് പള്ളൂർ ദേശത്ത് നിന്ന് ആരംഭിക്കും. പള്ളൂർ ശ്രീകല ഫർണിച്ചറിന് സമീപത്ത് നിന്ന് തുടങ്ങുന്ന ഘോഷയാത്രയ്ക്ക് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും നയിക്കുന്ന ചെണ്ടമേള വാദ്യം അകമ്പടിയേകും. നൂറുകണക്കിന് ഭക്തജനങ്ങളും വാദ്യസംഘങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

 

വളരെ പുതിയ വളരെ പഴയ