അഴിയൂർ: അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കമ്പ്യൂട്ടർ ലാബും ലാപ്ടോപ്പുകളുടെ വിതരണവും വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബ് ഒരുക്കിയത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിബി ടി.കെ. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിതേഷ് സ്വാഗതം ആശംസിച്ചു.
പി.ടി.എ പ്രസിഡന്റ് നവാസ് നെല്ലോളി, വൈസ് പ്രസിഡന്റ് നിസാർ വി.കെ, മദർ പി.ടി.എ പ്രസിഡന്റ് മുജീബ കാസിം, 'ഓർമ്മച്ചെപ്പ്' പ്രതിനിധി ഷാജിത് കൊട്ടാരത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
