അഴിയൂരിലെ ടി.ജി ഷക്കീർ വധശ്രമക്കേസ്: 4 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.


അഴിയൂർ: അഴിയൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ ടി.ജി ഷക്കീറിനെ കൊയിലാണ്ടിക്കടുത്ത് നടുവണ്ണൂരിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐയുടെ പ്രവർത്തകരായ 4 പേരെ ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു.

അഴിയൂർ മരുന്നരക്കൽ തയ്യിൽ ഹസയുടെ മകൻ സലാം, അഴിയൂർ ബാഫാക്കി റോഡിൽ ഹക്കീമിന്റെ മകൻ അർഷാദ്, പൂഴിത്തല ഉസ്മാന്റെ മകൻ അൻസാർ യാസർ, അഴിയൂർ കുഞ്ഞിപ്പള്ളിക്ക് പടിഞ്ഞാറു ഭാഗം അബ്ദുല്ലയുടെ മകൻ കബീർ എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന ബാലുശ്ശേരി പോലിസ് കസ്റ്റഡിയിൽ എടുത്തത്.

അഴിയൂർ സ്വദേശിയായ ഷക്കീറിനെ നടുവണ്ണൂരിലെ ജോലി സ്ഥലത്ത് വെച്ച് മുഖംമൂടി ധരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ