പൂഴിത്തലയിലെ മലിനജല പ്രശ്നം: ഓടകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് മുസ്ലിം ലീഗ്

 


മാഹി: പൂഴിത്തല എസ്.കെ.ബി.എസ് റോഡിലെ ഡ്രൈനേജ് കം ഫുട്പാത്ത് കൃത്യമായി ശുചീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിൽ. ഓടകൾ അടഞ്ഞു കിടക്കുന്നത് മൂലം പ്രദേശത്ത് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് സമീപത്തെ വീടുകൾക്കും, വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും വലിയ ആരോഗ്യഭീഷണിയായി മാറിയിരിക്കുകയാണ്. മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഓടകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മാഹി ഏരിയ കമ്മിറ്റി അധികൃതർക്ക് നിവേദനം നൽകി. നേരത്തെയും ഈ വിഷയത്തിൽ പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പി.ടി.കെ റഷീദ്, ഷമീൽ കാസിം, അൻസിർ പള്ളിയത്ത് ഫായിസ്, അൻസാർ, സമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവും നിവേദന സമർപ്പണവും നടന്നത്.




വളരെ പുതിയ വളരെ പഴയ