ജനിസിസ് കിഡ്സ് ഇൻ്റർ നാഷണൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ദൈവദാൻ സെൻ്ററിൽ ആവശ്യ വസ്തുക്കൾ കൈമാറി


പന്തക്കൽ : ജനിസിസ് കിഡ്സ് ഇൻ്റർ നാഷണൽ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കോളയാട് ദൈവദാൻ സെൻ്റർ സന്ദർശിച്ചു. 

105 ഓളം വരുന്ന അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിക്കൊണ്ട് വിദ്യാർത്ഥികൾ മാതൃകയായി. അതോടൊപ്പം അവർ സംഭരിച്ച ആവശ്യ വസ്തുക്കൾ കൈമാറി. 

തുടർന്ന് വിവിധ കലാപരിപാടികളുമായി വിദ്യാർത്ഥികൾ അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു. സ്കൂൾ മാനേജർ സന്തോഷ് കുമാർ എം നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ