മാഹി പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീ കൊയ്യോട്ട് തെരു മഹാഗണപതി ക്ഷേത്ര മുറ്റത്ത് അതിക്രമിച്ച് കയറി, ക്ഷേത്ര മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ നോർത്ത് മാട്ടുൽ സ്വദേശിയായ കുഞ്ചഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് തയ്യിബ് കെ.പി (34) എന്നയാളെയാണ് പിടികൂടിയത്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽ കുമാർയുടെ നേതൃത്വത്തിൽ പള്ളൂർ എസ്.എച്ച്.ഒ സുരേഷ് ബാബു വി.പി, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ശ്രീജേഷ്, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു.
