മാഹി ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു; 50 പേർക്ക് പരിശീലനം


 മാഹി: പെൺകുട്ടികളിൽ ആത്മവിശ്വാസം, സുരക്ഷിതത്വബോധം, കായികബലം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാഹി ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു. മാഹി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിലാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ സൗജന്യ പരിശീലന പദ്ധതിയായ 'റാണി ലക്ഷ്മി ഭായ് ആത്മരക്ഷാ പ്രശിക്ഷൺ' പദ്ധതിക്ക് തുടക്കമായത്.

പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സെൻസായ് വിനോദ്കുമാർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അജിത് പ്രസാദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി തോമസ് നന്ദി രേഖപ്പെടുത്തി.

ആരംഭ ഘട്ടത്തിൽ അൻപതോളം വിദ്യാർത്ഥിനികളാണ് കരാട്ടെ പരിശീലനത്തിനായി ചേർന്നിട്ടുള്ളത്. സെൻസായ് ജിയോൺ വിനോദ് കെ., സെൻസായ് അങ്കിത് എന്നിവരാണ് വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകുന്നത്.


വളരെ പുതിയ വളരെ പഴയ