പള്ളൂർ സിഗ്നൽ ജംഗ്ഷൻ അടിപ്പാത നിർമ്മാണം: റോഡ് ആറുമാസത്തേക്ക് അടച്ചിടും

 


പള്ളൂർ സിഗ്നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മാണവും എൻഎച്ച്–66 പുനർനിർമ്മാണപ്രവർത്തനവും പുരോഗമിക്കുന്നതിനാൽ പള്ളൂർ–മാഹി ഇടനാഴിയിലെ ദേശീയപാത (എൻഎച്ച് 66) നാളെ (ചൊവ്വാഴ്ച) രാവിലെ 6 മുതൽ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ താൽക്കാലികമായി അടച്ചിടും. ജോലികൾ പൂർത്തിയാവാൻ ഏകദേശം ആറു മാസം വേണ്ടി വരുമെന്നാണ് അറിയിപ്പ്.

വാഹനഗതാഗത ക്രമീകരണം ഇങ്ങനെ:

കണ്ണൂർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മെയിൻ ബൈപ്പാസ് വഴി സർവീസ് റോഡ് ഉപയോഗിച്ച് മാഹിയിലേക്ക് പോകണം.

കോഴിക്കോട് ഭാഗത്തു നിന്ന് തലശ്ശേരി–കണ്ണൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ട് യാത്ര തുടരേണ്ടതാണ്.

മാഹി–ചൊക്ലി ഇടനാഴി റോഡും ജോലിക്കാലത്ത് താൽക്കാലികമായി അടച്ചിടും.

ബ്രാഞ്ച് റോഡുകളിൽ നിന്ന് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സർവീസ് റോഡുകളും സമീപ അണ്ടർപാസുകളും ഉപയോഗിക്കണമെന്ന് നിർദ്ദേശം.

പ്രവർത്തനങ്ങൾ സംബന്ധിച്ച് റോഡ് ഉപയോക്താക്കളോട് യാത്രാ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ