മാഹി മുഴപ്പിലങ്ങാട് ബൈപ്പാസ് കടന്നു പോകുന്നപെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി.
ലഹരിമരുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.
പെരിങ്ങാടി മങ്ങാട് അണ്ടർ പാസിനുള്ളിൽ ഉപേക്ഷിച്ച നിലയിലുള്ള മാരക ലഹരിമരുന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അണ്ടർ പാസ്സിനുള്ളിൽ 2 സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എം ഡി എം എ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.
കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും രാത്രി കാലങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കണമെന്ന് മങ്ങാട് ജാഗ്രതാ സമിതി പ്രസ്താവനയിൽ അറിയിച്ചു.
സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് ഉൾപ്പെടെ നല്കാൻ എത്തിച്ച മയക്ക് മരുന്നാണ് ഉപേക്ഷിച്ചത് എന്ന് സംശയം ഉള്ളതായി പ്രദേശവാസികളും പറയുന്നു.