ജി എം ജെ ബി സ്കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമാക്കി അധ്യാപകൻ:കുട്ടികളോട് സംവദിച്ചും കഥകൾ പറഞ്ഞും അഷ്റഫ് മാഷ്


അഴിയൂർ: ജി എം ജെ ബി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ:തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ശ്രീ:സാജിദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അദ്ധ്യാപിക ശ്രീമതി:ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിന്റ് ശ്രീമതി സാലിഹ് ആശംസകൾ നേർന്നു. 

മുഖ്യാതിഥിയായി എത്തിച്ചേർന്ന പുതുച്ചേരി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാംസ്കാരിക, നാടക പ്രവർത്തകനുമായ ശ്രീ:അഷ്റഫ് എ സി എച്ച് കുട്ടികളോട് കഥകൾ പറഞ്ഞും സംവദിച്ചും പരിപാടി ശ്രദ്ദേയമാക്കി. 

ചടങ്ങിൽ കുട്ടികൾക്ക് വൈബിന്റെയും, ആതിര ടീച്ചറുടെയും വക കിറ്റ് വിതരണങ്ങൾ നടന്നു. ചടങ്ങിന് ശ്രീമതി : ജിഷ ടീച്ചർ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ