ഇ.വത്സരാജിന്റെ ആത്മകഥ-എൻ്റെ മയ്യഴി: കവർ പേജ് പുറത്തിറക്കി: പുസ്തക പ്രകാശനം 31 ന് മാഹിയിൽ മുൻ മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.


പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും എ.ഐ.സി.സി. മെമ്പറും ചിത്രകാരനുമായ ഇ.വത്സരാജ് രചിച്ച എൻ്റെ മയ്യഴി എന്ന ആത്മകഥാ പുസ്തകത്തിൻ്റെ കവർ പേജ് പുറത്തിറക്കി. 

കണ്ണൂരിൽ വെച്ച് നടന്ന ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികളായ അസീസ് മാഹി, സത്യൻ കേളോത്ത്, അലി അക്ബർ ഹാഷിം, എം.എ.കൃഷ്ണൻ, കെ.പി.അശോക് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. പുസ്തക പ്രകാശനം മെയ് 31 ന് വൈകു. 4 മണിക്ക്

മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻ്റെ മയ്യഴി എന്ന പുസ്തകം വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന് കൈമാറി പ്രകാശനം ചെയ്യും. രമേശ്‌ പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

 ഡി.സി.ബുക്സ് കോട്ടയം എഡിറ്റർ സാന്ദ്ര ആർ കുമാർ പുസ്തക പരിചയം നടത്തും. വി.വൈദ്യലിംഗം എം.പി, ഷാഫി പറമ്പിൽ എം.പി, മുൻ ഡി.ജി.പി അഡ്വ.ടി.ആസഫലി, സി.എസ്.ഖൈർവാൾ

ഐ.എ.എസ്, ഡി.എസ്.നേഗി ഐ.എ.എസ്, ബി.വിജയൻ ഐ.എ.എസ്, ലളിതകലാ അക്കാദമി സിക്രട്ടറി എബി എൻ ജോസഫ്, സംബന്ധിക്കും.

വളരെ പുതിയ വളരെ പഴയ