തലശ്ശേരി: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ ജിയോ പെട്രോൾ പമ്പിന് മുൻവശത്ത് വെച്ച് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കോടിയേരി സ്വദേശി കൃഷ്ണ നിവാസിൽ പറയന്റവിട മനോജ് കുമാർ (59) ആണ് മരിച്ചത്.
സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി അപകടമുണ്ടാക്കിയത്. ഇന്ന് രാവിലെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
