മാഹി :കനത്ത മഴയിൽ തകരാറിലായ വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ കാരയ്ക്കലിൽനിന്ന് എട്ടുപേർ വൈദ്യുത സാമഗ്രികളുമായി മാഹിയിലെത്തി പ്രവൃത്തി തുടങ്ങി. മാഹി വൈദ്യതി വകുപ്പിൽ ഹെൽപ്പർമാരുടെ കുറവു കാരണമാണ് നടപടി. നാലുപേരെ താൽക്കാലികമായി ഏർപ്പെടുത്തിയിട്ടുമുണ്ട്. മാഹി വൈദ്യുതി മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പുതുച്ചേരി ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് എൻജീനിയർ പ്രശ്നപരിഹാര ത്തിനായി മാഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പൊതുജനങ്ങൾ വൈദ്യുത അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അറിയിക്കണം. മാ : 0490 2332224, 94463 05666. : 0490 2332624, 94463 04666. സബ് സ്റ്റേഷൻ: 0490 2332256, 94463 03666.