അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം:ഒരാൾ മരണപ്പെട്ടു: കൂടെയുണ്ടായിരുന്ന തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി


അഴിയൂർ:  അഴിയൂർ ഗ്രാമപഞ്ചായത്ത് തൈയുള്ളതിൽ സമീറിന്റെ ഉടമസ്ഥതയിലുള കൊക്കോന്റെവിട പറമ്പിൽ നിർമ്മാണത്തിൽ ഇരിക്കുന്നു കിണർ ഇടിഞ്ഞു വീണു ഒരാൾ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നുച്ചയോടെയാണ് അപകടം നടന്നത്.

രജീഷ് ഉൾപ്പെടെ ആറു പേരാണ് കിണറിൽ പണിക്ക് ഉണ്ടായിരുന്നത്. ജോലി നടക്കുന്നതിനിടെ മണ്ണിടിയുകയും രജീഷ് മണ്ണിനടിയിൽ അകപ്പെടുകയുമായിരുന്നു.  കരിയാട് മുക്കാളിക്കരയിലെ കുളത്ത് വയൽ വീട് സാമി കുട്ടിയുടെ മകൻ രജീഷ് (48) ആണ് മരണപ്പെട്ടത്. 

കൂടെ ഉള്ള ചാലിമേൽ വേണുവിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാഹി -വടകര ഫയർ ഫോയ്സും പോലിസും നാട്ടുക്കാരും ചേർന്ന് മൂന്ന് മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിടയിലാണ് മൃതദേഹം കണ്ടെത്തിയത്. രക്ഷാ പ്രവർത്തനത്തിനായി ചോമ്പാല പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ