അഴിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ഹാജിയാർ പള്ളി റോഡിൽ കിണറിടിഞ്ഞ് അപകടം.രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്.അതിനിടെ മണ്ണിടിയുകയായിരുന്നു.ഒരാളെ രക്ഷപ്പെടുത്തി.
മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് ചോമ്പാല പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരച്ചിൽ തുടരുന്നു.