ഒളവിലം പാത്തിക്കൽ ഭാഗം റോഡ് വഴിയുള്ള യാത്ര ദു:സ്സഹം


ഒളവിലം: പെരിങ്ങാടി - പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ഒളവിലം പാത്തിക്കൽ ഭാഗം റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി തൽ കാലികമായ് നിർമ്മിച്ച റോഡ് മഴ കനത്തതോടെ വാഹന യാത്രയും കാൽ നട യാത്രയും ദു:സ്സഹമാണ്.

 


പണി നടക്കുന്ന ഭാഗം വെള്ളം നിറഞ്ഞിരിക്കുന്നത് താൽകാലിക റോഡ് ഇല്ലാതാകാൻ കരണമാകും. കഴിഞ്ഞ വർഷവും ഈ റോഡിൽ യാത്ര ക്ലേശം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. നിർമ്മാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് ഇതിന് കാരണം.

 വിദ്യാലയങ്ങൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ നിരവധി സ്ക്കൂൾ വാഹനങ്ങൾ കടന്നു പോകേണ്ട വഴിയിൽ അപകട സാധ്യത ഏറെയാണ്. ഇതുവഴിയുള്ള യാത്രികരുടെ യാത്രാസ്വാതന്ത്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്

വളരെ പുതിയ വളരെ പഴയ