അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാഹീ റിജിനൽ അഡ്മിനിസ്ട്രേറ്റർ ഓഫീസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി അദ്ധ്യക്ഷനായി.
തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പ്രമോദ് 2-ാം വാർഡ് മെമ്പർ സാജിദ് നെല്ലോളി 3-ാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
മിലിറ്ററി നഴ്സിംഗ് സർവ്വിസിൽ 25 വർഷം പൂർത്തിയാക്കിയ ലെഫ്റ്റനെന്റ് കേണൽ സലി അനിൽ, കെട്ടിട നിർമ്മാണ തൊഴിലാളി ബാലൻ മേസ്തിരി, സർപ്പ മിത്ര മെഹബൂബ് പടിക്കൽ എന്നിവരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
സരിഗ കലാകേന്ദ്രത്തിന്റെ പ്രസിഡന്റ് രാജേഷ് സി എച്ച് സ്വാഗതവും സെക്രട്ടറി സ്മിത്ത് വി പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സരിഗ നൈറ്റിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. സരിഗ കലാകേന്ദ്രത്തിന്റെ മെമ്പർമാർ നേതൃത്വം നൽകി