മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് പാതയുടെ സർവീസ് റോഡില്‍ പുതുതായി ആരംഭിച്ച പെട്രോള്‍ പമ്പിന്‍റെ സംരഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു.
പള്ളുരിനടുത്ത സർവീസ് റോഡിലെ ചെങ്കുത്തായ കയറ്റത്തില്‍ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കമ്പനിയുടെ പമ്പിന്‍റെ ഭാഗമാണ് ഇടിഞ്ഞത്. ഭാര വാഹനങ്ങള്‍ക്കടക്കം ഇത് വലിയ അപകട ഭീഷണിയാണ്.
കൂടാതെ സർവീസ് റോഡിന്‍റെ പ്രവൃത്തി പൂർത്തിയായിട്ടുമില്ല. മാഹി ഡപ്യൂട്ടി തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. തൊട്ടടുത്ത സ്ഥലം ഉടമ മണ്ണ് നീക്കിയതോടെയാണ് പമ്പ് ഇടിയാൻ തുടങ്ങിയതെന്നാണ് സൂചന.
മാഹി ബൈപ്പാസില്‍ ഒന്നര കിലോ മീറ്ററിനുള്ളിലെ സർവീസ് റോഡില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്കിയതില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഈ മേഖലയില്‍ 14 പമ്പുകള്‍ക്കാണ് നിലവില്‍ അനുമതി നല്കിയിട്ടുള്ളത്.