സുരക്ഷാ ഭീഷണി; പള്ളൂരില്‍ പെട്രോള്‍ പമ്പ് പൊലീസ് അടപ്പിച്ചു

 

മാഹി: തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡില്‍ പള്ളൂരില്‍ കുന്നിൻ മുകളില്‍ അപകടകരമായ വിധം പ്രവർത്തിച്ചിരുന്ന മാഹി ബീച്ച്‌ ട്രേഡിങ് കമ്പനിയുടെ എച്ച്‌.പി പെട്രോള്‍ പമ്പ് പൊലീസ് അടപ്പിച്ചു.

ചുറ്റുമതില്‍ കെട്ടാത്തതിനാല്‍ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. പമ്പിലെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. പരാതിയെ തുടർന്ന് മാഹി റീജനല്‍ അഡ്മിനിസ്ട്രേറ്റരുടെ നിർദേശ പ്രകാരമാണ് നടപടി.

വളരെ പുതിയ വളരെ പഴയ