ന്യൂ മാഹി : പള്ളിപ്രം എൽ. പി. സ്കൂൾ ശതാബ്‌ദി ആഘോഷം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രഭാഷകനുമായ വി. കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി രക്ഷാധികാരി സി. വി. രാജൻ പെരിങ്ങാടി അധ്യക്ഷം വഹിച്ചു. തുഞ്ചൻ സ്മാരക പുരസ്കാര ജേതാവ് ആർ. ആതിരയെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ. സനൽകുമാർ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. കെ. സെയ്‌ത്തു സബ്ജില്ലാ മേളകളിലെ വിജയികൾക്ക് ഉപഹാരം നൽകി.
പ്രധാന അധ്യാപിക കെ. ഷീബ, ആഘോഷ കമ്മിറ്റി ചെയർമാൻ പി. രാജീവൻ, മാനേജർ കെ. രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ഷീബ കാരായി, മഗേഷ് മാണി കോത്ത്, ആഘോഷ കമ്മിറ്റി കൺവീനവർ യു. കെ. അനിലൻ, പൂർവ്വ അധ്യാപകരായ വി. കെ. ഭാസ്കരൻ, കെ. കെ. പുരുഷോത്തമൻ, പിടിഎ പ്രസിഡന്റ് എൻ ദിവ്യ, ശ്രീഷ ശ്രീധർ, എം രഷിന, കെ. പി. ആഷിൻലാൽ പ്രസംഗിച്ചു.
ശതാബ്‌ദി ആഘോഷത്തോട് അനുബന്ധിച്ചു തലശ്ശേരി ബൈത്തുൽ മാലിന്റെ സഹായത്തോടെ നടന്ന സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് മലബാർ മെഡിക്കൽ കോളേജ് നേഫ്റോളജി വിഭാഗം തലവൻ ഡോക്ടർ സന്ദീപ് ശ്രീധർ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി അധാരിബഷീർ അധ്യക്ഷം വഹിച്ചു. പ്രൊഫസർ എ. പി. സുബൈർ ക്യാമ്പ് വിശദീകരണം നൽകി.