നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയ വ്യാപാരിയെ പോലീസിന് കൈമാറി

 


മാഹി: നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ ഹബ്ബായി മാറിയ മാഹി പന്തക്കലിലെ മാക്കുനി പാണ്ടിവയൽ ഭാഗത്ത് ഡി.വൈ.എഫ്.ഐ സ്ക്വാഡ് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടി കൂടി.പിടികൂടിയ ഉത്പന്നങ്ങളും ,വ്യാപാരിയേയും പള്ളൂർ പോലീസിൽ ഏൽപ്പിച്ചു.

ഈ പ്രദേശത്തെ നിരവധി കടകളിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു - തുടർന്ന് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ മൂലക്കടവ് ഭാഗത്ത് പ്രതിഷേധ മാർച്ച് നടത്തുകയും, പ്രതിഷേധ സദസ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു - ലഹരി വിൽപ്പന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ വിൽപ്പന തുടരുന്നതായി പാർട്ടിക്ക് സൂചന ലഭിച്ചു.തുടർന്ന് ഡി.വൈ.എഫ്.ഐ. പള്ളൂർ, പൊന്ന്യം മേഖലാ ക്കമ്മിറ്റി പ്രവർത്തകർ ഇടപെടുകയായിരുന്നു.പള്ളൂർ മേഖല ഡി.വൈ.എഫ്.ഐ.സെക്രട്ടറി ടി.കെ.രാഗേഷ്, പൊന്ന്യം മേഖലാ സെക്രട്ടറി കെ. റിനീഷ്  എന്നിവർ നേതൃത്വം നൽകി. ഇനിയും ലഹരി വിൽപ്പന തുടർന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾക്ക് പാർട്ടി മുന്നറിയിപ്പ് നൽകി

വളരെ പുതിയ വളരെ പഴയ