മാഹി : പുതുച്ചേരി സർക്കാർ സർവീസിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്താനായി പുതുച്ചേരി സർക്കാർ
പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോം (പേഴ്സണൽ വിംഗ്) നടത്തുന്ന എഴുത്തു പരീക്ഷ നാളെ (27.4.2025 ഞായറാഴ്ച) പുതുച്ചേരി, കാരക്കാൽ, മാഹി, യാനം എന്നിവിടങ്ങളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. 32829 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹാൾടിക്കറ്റിൽ വ്യക്തമാക്കിയ സെന്ററിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.
പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് കൃത്യമായി ഒപ്പിട്ട ഹാൾടിക്കറ്റ്നോടൊപ്പം അവരുടെ ആധാർ /വോട്ടർ ഐഡി/ ഡ്രൈവിംഗ് ലൈസൻസ്/ പാൻ കാർഡ് തുടങ്ങിയ സാധുവായ ഒറിജിനൽ ഐഡി പ്രൂഫുകളിൽ ഏതെങ്കിലും ഒന്ന് ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം.
പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടക്കുന്നതാണ്. അതായത് 9.30 ന് ശേഷം ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല.
ഇതുവരെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ https//:recruitment.py.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉടൻതന്നെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. എന്തെങ്കിലും വ്യക്തതക്കും സഹായത്തിനും ഉദ്യോഗാർത്ഥികൾക്ക് ഓഫീസ് സമയങ്ങളിൽ 0413 2233338 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് പങ്കജ് കുമാർ ജാ, ഐഎഎസ് കൺട്രോളർ ഓഫ് എക്സാമിനേഷൻ കം സെക്രട്ടറി ടു ഗവൺമെന്റ്, പുതുച്ചേരി അറിയിച്ചു