മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മയ്യഴിയിൽ നൂറിൽപരം യുവജനങ്ങളെ അണിനിരത്തി കൊണ്ടുള്ള റാലി നടന്നു


മാഹിയിലെ പ്രൊഫഷണൽ സ്ഥാപനങ്ങളായ കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ് , മോർഗൻ മെക്കൻലി, മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ആയുർവേദിക് മെഡിക്കൽ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തുടങ്ങിയവർ റാലിയിൽ പങ്കാളികളായി.

കോണ്ട്രാക്റ്റിങ്ങ് പ്ലസ്സ് ഇന്ത്യയുടെ ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം മാഹി സൂപ്പ്രണ്ട് ഓഫ് പോലീസ്, ശ്രീ. ജി. ശരവണനെ നിർവഹിച്ചു.

റാലിയോടൊപ്പം, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്കരത്തിൻ്റെ ഭാഗമായി കോണ്ട്രാക്റ്റിങ്ങ് പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാഹി പ്രൊഫഷണൽസ് ലീഗ് 2025 - ക്രിക്കറ്റ് ടൂർണമെന്റ് ജേഴ്സി പ്രകാശനവും നടന്നു. ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 27ന്, മാഹി കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കും.

വളരെ പുതിയ വളരെ പഴയ