പള്ളൂർ പോലീസ് സ്റ്റേഷൻ ബോർഡ് നശിപ്പിച്ച കേസ് - അഞ്ച് പ്രതികളെ മാഹി കോടതി ശിക്ഷിച്ചു

 


മാഹി: പള്ളൂർ പോലീസ് സ്റ്റേഷൻ മതിലിൽ സ്ഥാപിച്ച പോലീസ് നെയിംബോർഡ് നശിപ്പിച്ച കേസിലെ   അഞ്ച് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ട് മാഹി കോടതി  തടവും ശിക്ഷയും, പിഴയും വിധിച്ചു

ചൊക്ളി തച്ചൻ്റെപൊയിൽ അനു എന്ന അനുരാഗ് എൻ കെ (20), ചൊക്ളി അണ്ടിപ്പീടികയിലെ കുന്നുമ്മൽ കണ്ടി നജീബ് കെ പി (19), ചൊക്ളി മേക്കുന്ന് ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ആഷിഖ് (19), പെരിങ്ങാടി മീത്തലെ അയ്യോത്ത് ഹൗസിൽ മുഹമ്മദ് റാസിഖ് (19), പാനൂർ എലങ്കോട് പാലക്കൂലിൽ കല്ലിൽ ഹൗസിൽ ഷമ്മാസ് കെ (28) എന്നിവരെയാണ്  മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് ബി റോസ്ലിൻ ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്നത്തെ പള്ളൂർ എസ് ഐ സെന്തിൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്

പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

വളരെ പുതിയ വളരെ പഴയ