ലഹരിക്കെതിരെ അങ്കത്തട്ട്; ഒഞ്ചിയത്ത്-ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കളരി പരിശീലനത്തിന് തുടക്കം കുറിച്ചു.

 


ഒഞ്ചിയം:വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും വില്പനയും തടയുന്നതിന് വേണ്ടി യുവതലമുറയെ ബോധവത്കരിക്കാൻ ഡിവൈഎഫ്ഐ ഒഞ്ചിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കളരി പരിശീലനത്തിന് തുടക്കം കുറിച്ചു. മലോൽ കുന്നിൽ വച്ച് നടന്ന കളരി പരിശീലനത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു നിർവ്വഹിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ മുഖ്യാതിഥിയായി. കെ.എം.പവിത്രൻ, കെ. ഭഗീഷ്, വി.പി. ഗോപാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ