മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും


മാഹി:  24:02:2025 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

ചാലക്കര ഡന്റൽ കോളേജ് എൻ.എസ്.എസ്ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് യൂത്ത് കേരളയുടെ സഹകരണത്തോടെ കോഴിക്കോട് എം വി ആർ കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ബ്ലഡ് ബാങ്കിലേക്ക് 24:02:2025 ന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ക്യാമ്പ് കോളജ് പ്രിൻസിപ്പൽ ഡോ : അനിൽ മേലത്ത് ഉദ്ഘാടനം ചെയ്യും. കോളജ് എൻ.എസ്.എസ് കോഡിനേറ്റർ ഡോ: അങ്കിത, മാഹിയിലെ സന്നദ്ധ രക്തദാന ക്യാമ്പ് കോർഡിനേറ്റർ പി പി റിയാസ്, ബി.ഡി.വൈ.കെ കോർഡിനേറ്റേർസ്, എൻ എസ് എസ് വളണ്ടിയേർസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

വളരെ പുതിയ വളരെ പഴയ