ചോമ്പാല : കേന്ദ്രസർക്കാർ കടൽ മണലും ധാതു സമ്പത്തും ഖനനം ചെയ്യാൻ കോർപ്പറേറ്റ് മുതലാളിമാർക്ക് അനുവാദം നൽകാനുള്ള തീരുമാനത്തിനെതിരെ "മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കേരള സംസ്ഥാന ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഫിബ്രവരി 27ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കുവാൻ ചോമ്പാല ഹാർബറിൽ ചേർന്ന വിവിധ രാഷ്ട്രീയ, തൊഴിലാളി സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു.
എടി ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗം മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് പി അശോകൻ ഉദ്ഘാടനം ചെയ്തു.
മത്സ്യമേഖലയുടെ മരണ മണിയായ കടൽ മണൽ ഖനനത്തിനെതിരെ യോജിച്ച്അണിനിരക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പി വി അരവിന്ദൻ, ഇബ്രാഹിം എൻ, എ കെ സോമൻ, ഷംസീർ ചോമ്പാല,പി വി ഉത്തമൻ, എം വി മോഹനൻ, ജയരാജ് കെ പി, സിദ്ദീഖ് പി ബിആർ, പവിത്രൻ എം വി, വിനോദൻ യു വി, കെ കെ ഷെറിൻ കുമാർ, എംവി ശശിധരൻ, സജീവൻ എ, അനിൽകുമാർ വി പി എന്നിവർ സംസാരിച്ചു.