വടകര വില്യാപ്പളളിയില്‍ ആര്‍.വൈ.ജെ.ഡി ക്യാമ്പിലെ പന്തലും കസേരകളും തീവെച്ച്‌ നശിപ്പിച്ച നിലയില്‍


വടകര: വടകര വില്യാപ്പളളി പഞ്ചായത്തിലെ മൈക്കുളങ്ങരത്താഴയില്‍ ആർ.വൈ.ജെ.ഡി, വിദ്യാർഥി ജനത എന്നിവയുടെ ഏകദിന പരിശീലന ക്യാമ്പിനായി ഒരുക്കിയ പന്തലും കസേരകളും തീവെച്ചു നശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 150 ഓളം കസേരകള്‍ നശിച്ചു. തുണിപ്പന്തലും നിലത്ത് വിരിക്കാൻ കൊണ്ടു വന്ന മാറ്റും കത്തിച്ചിട്ടുണ്ട്. എല്ലാം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

സമീപത്തെ വീട്ടുകാരാണ് തീ കണ്ടത്. തുടർന്ന് നാട്ടുകാരും ആർ.ജെ.ഡി പ്രവർത്തകരുമെത്തി. വടകരയില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. പോലീസും സംഭവ സ്ഥലത്തെത്തി. തീവെപ്പിനു പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.

രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലനില്‍ക്കുന്ന പ്രദേശമല്ല ഇത്. ഞായറാഴ്ച രാവിലെ മുതലാണ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. സംഭവമറിഞ്ഞ് പുലർച്ചെ തന്നെ ആർ.ജെ.ഡി നേതാക്കള്‍ സ്ഥലത്തെത്തി. പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി.

വളരെ പുതിയ വളരെ പഴയ