ന്യൂമാഹി : പെരിങ്ങാടി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ തിറമഹോത്സവം കുംഭം 9 മുതൽ 13 വരെ (ഫെബ്രുവരി 21–-25) കൊണ്ടാടും
23ന് രാത്രി എട്ടിന് ക്ഷേത്ര കാരണവർ വി കെ ഭാസ്‌കരൻ മാസ്‌റ്റർ കൊടിയേറ്റം നടത്തുന്നതോടെ തിറമഹോത്സവത്തിന് തുടക്കമാവും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്തനാടൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെയും മാള പാമ്പുമേക്കാട് മന ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം. ശ്രീ പോർക്കലി കരിമ്പാം ഭഗവതി, വേട്ടക്കൊരുമകൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല ഭഗവതി തെയ്യങ്ങൾക്കെല്ലാം നട്ടത്തിറയും വെള്ളാട്ടവും തിറയുമുണ്ട്. 24ന് വൈകീട്ടാണ് പഞ്ചദേശങ്ങളിൽനിന്നുള്ള അതിമനോഹരമായ താലപ്പൊലി കാഴ്‌ചവരവുകൾ. 25ന് വൈകീട്ടോടെ തിരുമുടിവെപ്പും ഗുരുസിയോടും കൂടി ആണ്ടുതിറ മഹോത്സവത്തിന് സമാപനമാവും.