മാഹി: പന്തക്കൽ വയൽ പീടിക കാട്ടിൽ പുരയിൽ കുനിയിൽ ഡ്രൈവർ ജയന്റെ വീട്ടുപരിസരത്ത് അഞ്ച് കാട്ടുപന്നികളെ വ്യാഴാഴ്ച മുതൽ നാട്ടുകാർ കണ്ടെത്തി. ഇന്നലെ കാലത്ത് ജയന്റെ ഭാര്യ വീട്ട് മുറ്റത്ത് നിൽക്കുമ്പോൾ ഒരു പന്നി പാഞ്ഞടുക്കുകയായിരുന്നു.
തൊട്ടടുത്ത വീട്ടിലെ സ്ത്രീക്ക് നേരെ രണ്ട് കാട്ടുപന്നികൾ ഓടിയടുത്തെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ കുറ്റിക്കാടുകളുണ്ട്. ജനജീവിതം ദു:സ്സഹമാക്കുന്ന കാട്ടുപന്നി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം