മയ്യഴി ഫുട്‌ബാൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ചാമ്പ്യൻമാർ.

 


മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും , സൈലം ഷീൽഡിന്നും  റണ്ണേർസിനുള്ള ലക്സ് ഐ വി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ  ഫൈനലിൽ  സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഏകപക്ഷീയമായ ഒരു ഗോളിന് അഭിലാഷ് എഫ്‌ സി കുപ്പോത്തിനെ പരാജയപ്പെടുത്തി നാൽപ്പത്തൊന്നാം അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ചാമ്പ്യനായി 

ഫൈനൽ മത്സരത്തിലെ വിശിഷ്ടാതിഥികളായി മയ്യഴി റീജണൽ അഡ്മിനിസ്ട്രേറ്റർ  ഡി മോഹൻ കുമാറും

തീരദേശ ഇൻസ്പെക്ടർ മനോജും ടൂർണമെൻഡിന്റെ ടൈറ്റിൽ സ്പോൺസർമാരായ ഡൗൺ ടൗൺ മാൾ, സൈലം ലേണിങ്ങ്  ആപ്പ്, ലക്സ് ഐ വി സലൂൺ, മെൻസ് ക്ലബ്‌ മെൻസ് സലൂൺ എന്നിവരുടെ മാനേജിങ് ഡയറക്ടേഴ്സുമായിരുന്നു 

അവരെ കളിക്കാരെ പരിചയപ്പെടാനായി മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ,  ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നികിലേഷ്, ജനറൽ സിക്രടറി അടിയേരി ജയരാജൻ എന്നിവർ ആയിരുന്നു

19 ടീമുകൾ മാറ്റുരച്ച 18 കളികളുമായി  നാൽപ്പത്തി ഒന്നാമത് മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റിന് തിരശ്ശീല വീഴുമ്പോൾ 57 മഞ്ഞ കാർഡുകളും 4 ചുകപ്പു കാർഡുകളും 74 മനോഹരമായ ഗോളുകളും  മൈതാനത്ത് പിറന്നു.

ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനുള്ള റീജൻ പവ്വറിൻ്റെ   പേരിലുള്ള  ബെസ്റ്റ് പ്ലയർ അവാർഡ് ടൗൺ സ്പ്പോർട്സ് ക്ലബ്ബ് വളപട്ടത്തിൻ്റെ ആകാശിന് ലഭിച്ചു.

ടൂർണ്ണമെൻ്റിലെ മികച്ച താരത്തിനുള്ള വിലങ്ങിൽ നാരായണൻ്റെ സ്മരണക്കായുള്ള ബെസ്റ്റ് ഫോർവേർഡ് അവാർഡ്  

സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടീമിലെ ആൻ്റണിക്ക് ലഭിച്ചു.

ടൂർണ്ണമെൻ്റിലെ മികച്ച ഗോൾ കീപ്പറിനുള്ള കോട്ടായി കണാരൻ മേസ്തിരിയുടെ  പേരിലുള്ള  ബെസ്റ്റ് ഗോൾകീപ്പർ അവാർഡ്   ഉഷ എഫ്‌ സി യുടെ  ജയ്മിക്ക് ലഭിച്ചു.

ടൂർണ്ണമെൻ്റിലെ മികച്ച ഡിഫൻ്റർക്കുള്ള പാലേരി ദാമോദരൻ മാസ്റ്ററുടെ പേരിലുള്ള  ബെസ്റ്റ് ഡിഫൻ്റർ അവാർഡ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ അലിക്ക് ലഭിച്ചു.

ലോർഡ്സ് ക്രിക്കറ്റ് ക്ലബ്ബ് മാഹി ഏർപ്പെടുത്തിയ ടൂർണ്ണമെൻ്റിലെ ഫെയർ പ്ലേ അവാർഡ് ഉഷ എഫ്‌ സിക്ക് ലഭിച്ചു.

ടൂർണ്ണമെൻ്റിലെ ഒ വി ബഷീറിൻ്റെ പേരിലുള്ള പ്ലെയർ ഓഫ് ദി ഫൈനൽ അവാർഡ് സൂപ്പർ സ്റ്റുഡിയോവിൻ്റെ ബെല്ലാക്കിന് ലഭിച്ചു.

ടൂർണ്ണമെൻ്റിലെ ബോണോൻ്റവിടെ അബൂബക്കറുടെ  പേരിലുള്ള ടോപ്പ് സ്കോറർ അവാർഡ് ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തത്തിൻ്റെ ആകാശിന്നു ലഭിച്ചു.

ടൂർണ്ണമെൻ്റിലെ ചാരോത്ത് പുരുഷോത്തമൻ്റെ പേരിലുള്ള  പേരിലുള്ള പ്രോമിസിങ്ങ് യങ്ങ്സ്റ്റർ അവാർഡ്  യുനൈറ്റഡ് എഫ്‌ സി നെല്ലിക്കുത്തിൻ്റെ രാഹുൽ രാജിന് ലഭിച്ചു.

സെമിഫൈനൽ മത്സരങ്ങളിലും ഫൈനലിലുമായി ഏറ്റവും മികച്ച ഗോൾ നേടിയ കളിക്കാരന് ചൂടിക്കോട്ടേയിലെ റനീഷിന്റെ സ്മരണക്കായി റെനീഷിന്റെ ചൂടിക്കോട്ടയിലെ സുഹൃത്തുക്കൾ നൽകിയ 'മോസ്റ്റ്‌ ബ്യൂട്ടിഫുൾ ഗോൾ അവാർഡിന് സൂപ്പർ സ്റ്റുഡിയോയുടെ കളിക്കാനായ അലി അർഹനായി.

വളരെ പുതിയ വളരെ പഴയ