മാഹിയിൽ ഈ വർഷം ആരംഭിക്കുന്ന നഴ്സിംങ്ങ് കോളേജിനു വേണ്ടി മാഹി ഗവ:എൽ.പി.സ്ക്കൂൾ പുതുച്ചേരി ലഫ്.ഗവർണ്ണറുടെ ഉത്തരവ് പ്രകാരം മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ, മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ. പി.ഇസ്ഹാഖിന് കൈമാറി. നഴ്സിംങ്ങ് കോളേജിൻ്റെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്നും അർഹരായ വിദ്യാത്ഥികൾക്ക് ഈ വർഷം തന്നെ ബി.എസ്.സി. കോഴ്സുകൾ ആരംഭിക്കുമെന്നും ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് പറഞ്ഞു. സ്ക്കൂൾ കൈമാറ്റ ചടങ്ങിൽ ജൂണിയർ അക്കൗണ്ട്സ് ഓഫീസർ എം.സദാനന്ദൻ, രവീന്ദ്രൻ, പി.പി.രാജേഷ്, സന്തോഷ് കുമാർ.കെ., കെ.പ്രിയങ്ക എന്നിവർ പങ്കെടുത്തു.