സിൽവർ ലൈൻ അർദ്ധ അതിവേഗപാത സർക്കാർ പിൻവലിച്ച് ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരപരിപാടികൾക്ക് അന്ത്യമുണ്ടാകൂ എന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഘലാ കമ്മിറ്റി

 

കേരളത്തിലെ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ അനുമതിക്കായി പ്രത്യേകം ഡൽഹിയിൽ നിയോഗിച്ച ശ്രീ.കെ.വി തോമസിൻ്റെ സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ചു് രണ്ടിലൊന്ന് അറിഞ്ഞിട്ടേ കേരളത്തിലേക്കുള്ളൂ എന്ന പ്രഖ്യാപനത്തിനെതിരെ സമരസമിതി അഴിയൂർ മേഖല കമ്മിറ്റി ശ്രീ.കെ.വി തോമസിൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

സമരസമിതി അഴിയൂർ യൂനിറ്റ് കൺവീനർ ജനാബ് . ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല ചെയർമാൻ ജനാബ്. ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ചു സംസാരിച്ചു. പ്രതിഷേധ സായാഹ്നം സമരസമിതി വടകര മേഖല കൺവീനർ ശ്രീ. ടി.സി.രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. കേന്ദ്ര റെയിൽവെ രണ്ടും മൂന്നും റെയിൽ പാതകൾ നിർമ്മിക്കാനായി സർവ്വെ പൂർത്തീകരിച്ച് പാതയുണ്ടാക്കി 180 കി.മീറ്റർ വേഗതയിൽ ട്രയിൻ ഓട്ടാൻ ശ്രമിക്കുമ്പോൾ കേരളത്തിൻ്റെ അർദ്ധ അതിവേഗ പാതയിലൂടെ 130 കി.മീറ്റർ വേഗതയിൽ  ഓടുന്ന വണ്ടിക്ക് എന്ത് പ്രസക്തിയാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാനിൽ ഓടുന്ന അതിവേഗ ട്രയിനിൻ്റെ ചുരുങ്ങിയ വേഗത 360 കി.മീറ്റർ ആയിരിക്കേ 130 കി.മീറ്റർ വേഗതയുള്ള അതിവേഗ ട്രയിൻ കടമായി വാങ്ങുന്നതിൻ്റെ പൊരുൾ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടിലൊന്ന് അറിഞ്ഞിട്ടേ കേരളത്തിലേക്ക് ഉള്ളൂ എങ്കിൽ ഡൽഹിയിൽ തന്നെ സ്ഥിര താമസം ആക്കേണ്ടിവരുമെന്നും കേരളത്തിൽ അതിവേഗ റെയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി വിജയൻ, സി.കെ അബ്ദുൾ ജലീൽ, പി.കെ കോയ, നസീർ വീരോളി, വി.കെ അനിൽകുമാർ,കെ.വി ബാലകൃഷ്ണൻ, സതി ടീച്ചർ മടപ്പള്ളി, സജ്ന. സി.കെ,രമ കുനിയിൽ അശോകൻ കളത്തിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

 രാജൻ തീർത്ഥം, എം.പി. രാജൻ മാസ്റ്റർ,ഇക്ബാൽ അഴിയൂർ, ഫഹദ് വെള്ളച്ചാൽ, രവീന്ദ്രൻ അമൃതംഗമയ സുരേഷ് ബാബു വെള്ളച്ചാൽ എന്നിവർ പ്രതിഷേധ സായാഹ്നത്തിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ