എം ടി-ജയചന്ദ്രൻ അനുസ്മരണവും പി ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി.

 

ഒളവിലം : ഒളവിലം സഫ്ദർ ഹാശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ എം ടി-ജയചന്ദ്രൻ അനുസ്മരണം നടത്തി. സി ഗംഗാധരൻ മാസ്റ്റർ എം ടി അനുസ്മരണ പ്രഭാഷണവും ടി ടി വേണുഗോപാലൻ ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും നടത്തി. പി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഒളവിലത്തെ ഗായകർ ഗാനാർച്ചനയും നടത്തി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ വായനശാല ചടങ്ങിൽ വെച്ച് ആദരിച്ചു. വൈ ചിത്രൻ അധ്യക്ഷത വഹിച്ചു. കെ എം ശശിധരൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി സാജു സ്വാഗതവും അരുണൻ പി കെ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ