നിരവധിക്കേസുകളിൽ പ്രതിയായ സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ.

 


അഴിയൂർ ::സ്കൂട്ടർ മോഷ്ടാവ് പോലീസ് പിടിയിൽ . മാഹി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചതുൾപ്പടെ നിരവധി കേസിൽ പ്രതിയായ . എടക്കാട് മാവിളിച്ചിക്കണ്ടി എസ്. എസ്. സൂര്യൻ (24)നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. 

ന്യൂ മാഹി സ്വദേശിയും കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരനുമായ യുവാവ് കഴിഞ്ഞ ഡിസംബർ 6 ന് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ചത്. സ്കൂട്ടർ ഉടമ ചോമ്പാല പോലീസിൽ പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ കൊയിലാണ്ടിയിൽ  കളവ് ചെയ്ത ബാറ്ററിയുമായി ഇതേ സ്കൂട്ടറിൽ പോകവെ കൊയിലാണ്ടി പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ചോമ്പാല പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു . പാലക്കാട് ഒളിവിൽ കഴിയുകയായിരുന്ന പ്രതി കൊയിലാണ്ടിയിലേക്ക് തിരിച്ച് വരുന്ന വഴിക്ക് ചോമ്പാല പോലീസിന് വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൊയിലാണ്ടിയിൽ വെച്ച് പിടി കൂടി കോടതിയിൽ ഹാജരാക്കി. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷീജ എ. എം 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. എസ് സി.പി ഒ മാരായ അഭിജിത്ത് വി.കെ, അനന്തൻ ടി.കെ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ