മാഹി: മാഹിഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തനം നിലച്ച ട്രോമാ കെയറിന് പുനർനാമകരണം ചെയ്യുമെന്നും, ജനുവരി അവസാനത്തോടെ, തുടർനിർമ്മാണത്തിന് കരാർ നൽകുമെന്നും രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു സ്പെഷ്യലിസ്റ്റുകൾ ഉൾപടെ ആറ് ഡോക്ടർമാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ മാഹി സി.എച്ച്. സെന്ററർ നൽകിയ 50 തലയണകൾ ആശുപത്രി അധികൃതർക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർഡോ. മുഹമ്മദ് ഇസ്ഹാഖ്,ഡോ: ശ്രീജിത്ത്, ഇ.കെ. റഫീഖ്, ടി.കെ. വസീം,ടി.ജി. ഇസ്മായിൽ, സി.എച്ച്. സിറാജുദ്ദീൻ സംസാരിച്ചു.ചാലക്കര പുരുഷു സ്വാഗതവും, കെ. ഫൈസൽ നന്ദിയും പറഞ്ഞു