മയ്യഴി മലയാള കലാഗ്രാമം വാർഷികം നാളെ


മയ്യഴി :മലയാള കലാഗ്രാമം 31-ാം വാർഷികം ഞായറാഴ്‌ച രാവിലെ 10ന് ചിത്ര ശിൽപ്പ പ്രദർശന ത്തോടെ ആരംഭിക്കും. മാനേജിങ് ട്രസ്‌റ്റി ഡോ. എ പി ശ്രീധരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം പരിപാടികൾ അരങ്ങേറും. വൈകിട്ട് നാലിന് ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം സ്വരാജ് വാർഷികാഘോഷം ഉദ്ഘാടനംചെയ്യും. ടി പത്മനാഭൻ അധ്യക്ഷനാവും. ആറിന് കലാഗ്രാമം വിദ്യാർഥികളുടെ നൃത്തസന്ധ്യ. കലാഗ്രാമം പൂർവ വിദ്യാർഥി പ്രവീൺ ചന്ദ്രൻ മൂടാടിയുടെ 'ഏതം' ഫീച്ചർ ഫിലിം ശനി പകൽ മൂന്നിന് കലാഗ്രാമം ഓഡി റ്റോറിയത്തിൽ പ്രദർശിപ്പിക്കുമെ ന്നും സംഘാടകർ വാർത്താസ മ്മേളനത്തിൽ അറിയിച്ചു. ഡോ. എ പി ശ്രീധരൻ, രജിസ്ട്രാർ പി ജയരാജൻ, സംഘാടകസമിതി കൺവീനർ അസീസ് മാഹി, പ്രശാന്ത് ഒളവിലം, സുരേഷ് കൂ ത്തുപറമ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ