തെരുവ് നായയുടെ അക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടാൻ ശ്രമിച്ച 14 കാരൻ്റെ കാലിന് പരിക്കേറ്റു


മാഹി:അക്രമിക്കാൻ വന്ന തെരുവ് നായയിൽ നിന്നും രക്ഷപ്പെട്ടോടാൻ ശ്രമിച്ച 14 കാരന് കാലിന് പരിക്കേറ്റു. ചാലക്കര മീത്തൽ രാജേഷിന്റെയും, സിന്ധുവിന്റെയും മകൻ എം എം സായൂഷി(14)നാണ് പരിക്കേറ്റത്. കാലിന്റെ എല്ലിന് പൊട്ടലുണ്ട്

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് തെരുവ് നായ അക്രമിക്കാൻ ഓടിയടുത്ത തിനെത്തുടർന്ന് മതിലിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു.

വീഴ്ച്ചയിൽ പരിക്കേറ്റ സായുഷിനെ മാഹി ആശുപത്രിയിലും, തുടർന്ന് കണ്ണൂർ ശ്രീചന്ദ്(കിംസ്) ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ