റെയിൽവെ സ്റ്റേഷനിൽ നിന്ന് കക്കടവിലേക്കുള്ള റോഡിലെ കലുങ്ക് തകർന്നു.ഗതാഗതം നിലച്ചു


 


മാഹി :റെയിൽവെ സ്റ്റേഷനിൽ നിന്ന് കക്കടവിലേക്കുള്ള റോഡിലെ കലുങ്ക് തകർന്ന് കിടക്കുന്നതിനാൽ ഇത് വഴി വാഹന ഗതാഗതം നിലച്ചു. നിരവധി ആളുകൾ മാഹി റെയിൽവെ സ്റ്റേഷനിലെത്താൻ ആ ശ്രയിക്കുന്ന വഴിയാണിത്.ചൊക്ളി, ന്യൂ മാഹി പള്ളൂർ, പെരിങ്ങത്തൂർ ഭാഗങ്ങളിലുള്ളവർ ദേശീയ പാതയിലൂടെ കടന്ന് വന്ന് റെയിൽവേ സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്താണ് ട്രെയിൻ യാത്ര നടത്താറ് പതിവ്.

വലിയ കലുങ്ക് പൊട്ടിത്തകർന്ന്, ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്കൊന്നും കടന്ന് പോകാനാവാത്ത അവസ്ഥയാണ്. കലുങ്ക് തകർന്ന് ദിവസങ്ങളേറെ കഴിഞ്ഞിട്ടും പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വളരെ പുതിയ വളരെ പഴയ