വടകര: മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന പത്തൊമ്പതുകാരനെ കൊയിലാണ്ടിയിൽ വെച്ച് പോലീസ് പിടികൂടി.
പയ്യോളി ഭജനമഠത്തിനടുത്ത് താമസിക്കുന്ന വടകര സ്വദേശി മിഹാലിനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്‌ച പുലർച്ചെ നാല് മണിയോടെ കൊയിലാണ്ടി ടൗണിൽ നൈറ്റ് പെട്രേളിംഗ് നടത്തുന്നതിനിടെ നിർത്താതെ പോയ ബൈക്കിന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
യുവാവിൻ്റെ പേരിൽ കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷനിലടക്കം 11 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സി.ഐ. ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്ക് ആണിതെന്ന് കണ്ടെത്തി.