മംഗലംകളിയുമായി ഭിന്നശേഷി വിദ്യാർഥികൾ

 


ചൊക്ലി : സമഗ്ര ശിക്ഷ കേരളം ചൊക്ലി ബി.ആർ.സി.യുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഭിന്നശേഷി വിദ്യാർഥികൾ ഗോത്രകലയായ മംഗലംകളി ചൊക്ലി ഉപജില്ലാ കലോത്സവവേദിയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യമായി ഗോത്രകലകൾ കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതിനാൽ പുതിയ ഇനമെന്ന നിലയിലും ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിക്കുന്നുവെന്നതിനാലും കൗതുകത്തോടെയാണ് കാണികൾ ഈ അവതരണത്തെ വീക്ഷിച്ചത്.

മംഗലം കളിക്ക് പുറമെ ഒപ്പന, നാടോടി നൃത്തം, കവിതാലാപനം, ലളിതഗാനം എന്നീ ഇനങ്ങളിലും ഈ കുട്ടികൾ പങ്കെടുത്തിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.ഗീത പറഞ്ഞു.

വളരെ പുതിയ വളരെ പഴയ