മയ്യഴി :എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' 50 വർഷങ്ങൾ' വിപുലമായ പരിപാടികളോടെ മയ്യഴിയിൽ ആഘോഷിക്കും. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 25ന് മാഹി ടൗൺഹാളി ലാണ് പരിപാടി. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' 50-ാം വാർഷികാഘോഷം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടി പത്മനാഭൻ മുഖ്യാതിഥിയാകും. സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. രമേഷ് പറമ്പത്ത് എംഎ ൽഎ അധ്യക്ഷനാവും. അശോകൻ ചരുവിൽ, കെ ആർ മീര, ഡോ. കെ പി മോഹനൻ, സി പി അബൂബക്കർ, എം വി നികേഷ് കുമാർ എന്നിവർ സംസാരിക്കും.
മാഹി സ്പോർട്‌സ് ക്ലബ്, സാഹീത്യ സരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് സംഘാടനം. രാവിലെ ഒമ്പതിന് ചിത്രകാരസംഗമം ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. ഇരുപത്തഞ്ചോളം ചിത്രകാരന്മാർ മയ്യഴി പ്പുഴയുടെ തീരങ്ങളിലെ സന്ദർഭങ്ങൾ ആവിഷ്കരിക്കും.
നോവലിനെക്കുറിച്ച് ഇ വി രാ മകൃഷ്ണൻ, കെ വി സജയ്, വി എസ് ബിന്ദു എന്നിവർ പ്രഭാഷണം നടത്തും. ഇ എം അഷ്റഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട്ഫിലിം എം മുകുന്ദൻറെ സാഹിത്യ ദൃശ്യാവിഷ്കാരമായ 'ബോൺഴൂർ മയ്യഴി'യുടെ പ്രദർശനവുമുണ്ടാവും.